കിണാശ്ശേരി പുത്തലത്ത് ഉസ്മാൻ കോയ ഹാജി റോഡ് നാമകരണ ചടങ്ങ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. കിണാശ്ശേരിയിലെ പൗരപ്രമുഖനായ പുത്തലത്ത് ഉസ്മാൻ കോയ ഹാജിയോടുള്ള സ്മരണാർത്ഥമാണ് റോഡിന് പേര് നൽകിയത്.

വാർഡ് കൗൺസിലർ സാഹിദ സുലൈമാൻ അധ്യക്ഷത വഹിച്ചു. റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.