സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്‌കൂളായ റീച്ച് സംഘടിപ്പിക്കുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ക്ലാസുകളും തിരുവനന്തപുരം കേന്ദ്രത്തിൽ ഓഫ്‌ലൈൻ പരിശീലന സൗകര്യവുമുണ്ട്. +2, ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 18. വിശദവിവരങ്ങൾക്ക്: 0471 2365445, 9496015002, www.reach.org.in.