മുള്ളൂർക്കര ഗ്രാമപഞ്ചായത്തിൽ ആറ്റൂർ മനപ്പടിയിൽ ആറാം വാർഡിൽ നിർമ്മിക്കുന്ന അങ്കണവാടിയുടെ കെട്ടിട നിർമ്മാണ ഉദ്ഘാടനം നടന്നു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ടി സാബിറ ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ജില്ലാ പഞ്ചായത്തും മുള്ളൂർക്കര ഗ്രാമപഞ്ചായത്തും സംയുക്തമായി അനുവദിച്ച 21 ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രവർത്തനം. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ രശ്മി റിപ്പോർട്ട് അവതരിപ്പിച്ചു.
മുള്ളൂർക്കര ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന അങ്കണവാടിക്കാണ് പുതിയ കെട്ടിടം ഒരുങ്ങുന്നത്. പുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നതോടെ അത്യാധുനിക രീതിയിലുള്ള സ്മാർട്ട് അങ്കനവാടിയാണ് കുരുന്നുകൾക്ക് ലഭ്യമാവുക.
ചടങ്ങിൽ മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മേലേടത്ത് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് വി കെ തങ്കപ്പൻ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നസീബ, മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശശികല സുബ്രഹ്മണ്യൻ,വാർഡ് മെമ്പർ ഗനശ്രീ, അങ്കണവാടി ടീച്ചർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.