ലോക ജനസംഖ്യാദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം സി.എം.എസ് കോളേജിലെ ജോസഫ് ഫെൻ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. ലിംഗ സമത്വത്തിലൂടെ സുസ്ഥിരമായ ഭാവി കൈവരിക്കാനാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ചടങ്ങിൽ ജില്ലാ കളക്ടർ വി. വിഘ്നേശ്വരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: എൻ. പ്രിയ മുഖ്യപ്രഭാഷണം നടത്തി. സി.എം.എസ് കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് സി. ജോഷ്വ ജനസംഖ്യാദിന സന്ദേശം നൽകി. കോട്ടയം മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. റാണി ലക്ഷ്മിയുടെ നേതൃത്വത്തിൽ ‘പ്രജനന ആരോഗ്യവും, യുവജനങ്ങളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു .

ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പി.എൻ. വിദ്യാധരൻ, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ: സി.ജെ. സിത്താര, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ: എ.കെ അർച്ചന, സോണി ജോസഫ്, മെറ്റേണിറ്റി ചൈൽഡ് ഹെൽത്ത് ഓഫീസർ ത്രേസ്യാമ്മ സെബാസ്റ്റ്യൻ, ജില്ലാ മീഡിയ എഡ്യുക്കേഷൻ ഓഫീസർ ഡോമി ജോൺ എന്നിവർ പങ്കെടുത്തു.