ഗാന്ധിജയന്തി വാരാചരണം പാലക്കാട് ജില്ലയില്‍ സമുചിതമായി ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലാ സംഘാടക സമിതി രൂപീകരണത്തിനും വാരാചരണ പരിപാടികള്‍ക്ക് രൂപം നല്‍കുന്നതിനായി സെപ്റ്റംബര്‍ 28 ഉച്ചയ്ക്ക് രണ്ടിന്് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും ജില്ലാ കലക്ടറുടെയും നേതൃത്വത്തില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ചേരും. പ്രളയാനന്തര പുനര്‍നിര്‍മാണവും പുനരധിവാസ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച കര്‍മ പരിപാടികളാണ് ഓരോ വകുപ്പും സംഘടിപ്പിക്കുക. ഗാന്ധിയന്‍ സംഘടനകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, കലാ-സാംസ്‌ക്കാരിക സംഘടനകള്‍, സന്നദ്ധ സംഘടനങ്ങള്‍, ക്ലബുകള്‍, മറ്റിതര സംഘടനകള്‍ എന്നിവയുടെ പ്രതിനിധികള്‍ക്ക് ആലോചനാ യോഗത്തില്‍ പങ്കെടുക്കാം.
