പാലക്കാട്: പ്രളയാനന്തര കേരളത്തെ പുനര്‍നിര്‍മിക്കുന്നതിനായി ലോട്ടറി വകുപ്പ് ആരംഭിച്ച നവകേരളം ഭാഗ്യക്കുറിയുടെ പ്രചരണാര്‍ത്ഥം സെപ്റ്റംബര്‍ 28, 29 തിയതികളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ തെരുവ് നാടകം അവതരിപ്പിക്കും. വടക്കഞ്ചേരി മന്ദമൈതാനത്ത് 28 ന് രാവിലെ ഒമ്പത് മണിക്ക് കെ.ഡി.പ്രസേനന്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്യും. കുടുംബശ്രീയുടെ കമ്മ്യൂണിറ്റി തിയറ്റര്‍ ഗ്രൂപ്പായ രംഗശ്രീയാണ് തെരുവ്‌നാടകം അവതരിപ്പിക്കുക. 29 ലെ പര്യടനം ജില്ലാ കലക്ടര്‍ ഡി.ബാലമുരളി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് രാവിലെ 10-ന് ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍, ക്ലബുകള്‍ എന്നിവ മുഖേന ജില്ലയില്‍ നിന്നും 130970 ഭാഗ്യക്കുറി ടി്ക്കറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നത്. സൗജന്യമായി കാഷ്വല്‍ ഏജന്‍സി രജിസ്റ്റര്‍ ചെയ്ത് നവകേരള ഭാഗ്യക്കുറികള്‍ 25 ശതമാനം വിലക്കിഴവില്‍ ലഭിക്കും.
