കാര്യവട്ടം സർക്കാർ കോളേജ്, എം.ജി കോളേജ് തിരുവനന്തപുരം, എസ്.എൻ കോളേജ് ചെമ്പഴന്തി എന്നിവിടങ്ങളിൽ താത്കാലികമായി സൈക്കോളജി അപ്രന്റിസുകളുടെ ഒഴിവുണ്ട്. ഉദ്യോഗാർഥികൾ റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം ഉള്ളവരായിരിക്കണം. ക്ലിനിക്കൽ സൈക്കോളജിയിലെ പ്രവൃത്തിപരിചയം അഭിലഷണീയം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 20ന് രാവിലെ 11ന് കാര്യവട്ടം സർക്കാർ കോളേജ് പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിനു ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471-2417112.