ഒൻപത് ജില്ലകളിലെ പതിനേഴ് തദ്ദേശ വാർഡുകളിൽ ആഗസ്റ്റ് 10 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം 15ന് പുറപ്പെടുവിക്കും. നാമനിർദേശ പത്രിക ജൂലൈ 22 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 24 ന് വിവിധ കേന്ദ്രങ്ങളിൽ നടത്തും. പത്രിക 26 വരെ പിൻവലിക്കാം. വോട്ടെണ്ണൽ ആഗസ്റ്റ് 11 ന് രാവിലെ 10 മണിക്ക് നടത്തും.

മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിലായി. ഉപതിരഞ്ഞെടുപ്പുള്ള ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ വാർഡുകളിലും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും. ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ അവ ഉൾക്കൊള്ളുന്ന ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് പെരുമാറ്റച്ചട്ടമുള്ളത്.

www.lsgelection.kerala.gov.in ലും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും അന്തിമ വോട്ടർപട്ടിക ലഭ്യമാണ്.

ചെലവ് കണക്ക് www.sec.kerala.gov.in ൽ ഓൺലൈനായി നൽകാം.

ഉപതിരഞ്ഞെടുപ്പ് നടത്തുന്ന വാർഡുകൾ – ജില്ലാ, തദ്ദേശസ്ഥാപനം, വാർഡുനമ്പരും പേരും ക്രമത്തിൽ :

കൊല്ലം        –       തെന്മല ഗ്രാമപഞ്ചായത്തിലെ 05-ഒറ്റക്കൽ,

                        ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിലെ 02-പുഞ്ചിരിച്ചിറ.

ആലപ്പുഴ      –       തലവടി ഗ്രാമപഞ്ചായത്തിലെ 13-കോടമ്പനാടി.

കോട്ടയം      –       വൈക്കം ബ്ലോക്ക്പഞ്ചായത്തിലെ 03-മറവൻ തുരുത്ത്.

എറണാകുളം –       ഏഴിക്കര ഗ്രാമപഞ്ചായത്തിലെ 03-വാടക്കുപുറം,

                        വടക്കേക്കര ഗ്രാമപഞ്ചായത്തിലെ 11-മുറവൻ തുരുത്ത്,

                        മൂക്കന്നൂർ ഗ്രാമപഞ്ചായത്തിലെ 04-കോക്കുന്ന്,

                        പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 10-പഞ്ചായത്ത് വാർഡ്.

തൃശ്ശൂർ –               മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ 15-താണിക്കുടം.

പാലക്കാട്    –       പൂക്കോട്ട്കാവ്  ഗ്രാമപഞ്ചായത്തിലെ 07-താനിക്കുന്ന്.

മലപ്പുറം       –       പെരിന്തൽമണ്ണ ബ്ലോക്ക്പഞ്ചായത്തിലെ 02-ചെമ്മാണിയോട്,

                        ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ 14-കളക്കുന്ന്,

                        തുവ്വൂർ ഗ്രാമപഞ്ചായത്തിലെ 11-അക്കരപ്പുറം,

                        പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലെ 16-കട്ടിലശ്ശേരി.

കോഴിക്കോട് –       വേളം ഗ്രാമപഞ്ചായത്തിലെ 17-പാലോടിക്കുന്ന്.

കണ്ണൂർ        –               മുണ്ടേരി ഗ്രാമപഞ്ചായത്തിലെ 10-താറ്റിയോട്,

                        ധർമ്മടം ഗ്രാമപഞ്ചായത്തിലെ 11-പരീക്കടവ്.