റവന്യൂ വകുപ്പിൽ സ്ഥലംമാറ്റ ഉത്തരവായി
റവന്യു വകുപ്പിൽ മൂന്നുവർഷത്തിലേറെ ഒരേ ഓഫീസിൽ ജോലി ചെയ്ത ജീവനക്കാരെ സ്ഥലം മാറ്റിയും അർഹരായവർക്ക് സ്ഥാനക്കയറ്റം നൽകിയും ഉത്തരവായി. നൂറോളം പേരെ ജില്ലയിൽ വിവിധ ഓഫീസുകളിൽ മാറ്റിനിയമിച്ചു. മറ്റുജില്ലകളിൽ നിന്നുള്ള സ്ഥലംമാറ്റ അപേക്ഷകളും പരിഗണിച്ചിട്ടുണ്ട്. ഇതോടെ ചില വില്ലജ് ഓഫീസുകളിൽ ഉദ്യോഗസ്ഥരില്ലെന്ന പരാതിക്ക് അറുതിയായി.
ഓൺലൈൻ സ്ഥലം മാറ്റ ഉത്തരവ് പ്രകാരം 44 വില്ലേജ് ഓഫീസർമാരെയും ആറ് റെവന്യൂ ഇൻസ്പെക്ടർമാരെയും പുനർ വിന്യസിച്ചു. സ്ഥലം മാറ്റ / സ്ഥാനക്കയറ്റ ഉത്തരവ് പ്രകാരം 12 വില്ലജ് ഓഫീസർമാരെയും ഒരു റെവന്യൂ ഇൻസ്പെക്ടറേയും പുതിയ ഓഫീസുകളിൽ നിയമിച്ചു. മൂന്നു വർഷത്തിലേറെ കാലം തുടർച്ചയായി ജോലിചെയ്ത ഓഫീസിൽ നിന്ന് സ്ഥലം മാറ്റുന്നതിന്റെ ഭാഗമായും ഭരണസൗകര്യം പരിഗണിച്ചും 39 വില്ലജ് ഓഫീസർമാരെയും ഒരു ഹെഡ് ക്ലാർക്കിനെയും പുതിയ ഓഫീസുകളിൽ നിയമിച്ച് ഉത്തരവായി.