കൊല്ലം കോര്‍പ്പറേഷന്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച അഞ്ചാലുംമൂട് ഡിവിഷനിലെ 110-ാം അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ പ്രസന്നാ ഏണസ്റ്റ് നിര്‍വഹിച്ചു. കുഞ്ഞുങ്ങള്‍, അമ്മമാര്‍, ഗര്‍ഭിണികള്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ എന്നിവരുടെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉതകുന്ന കേന്ദ്രങ്ങളാണ് പ്രദേശത്തെ അങ്കണവാടികളെന്നും ഓണത്തിന് ഓണപ്പുടവ നല്‍കുന്ന പദ്ധതി നടപ്പിലാക്കുമെന്നും മേയര്‍ പറഞ്ഞു.
കോര്‍പ്പറേഷന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 13,16,818 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടത്തിന്റെ നിര്‍മിച്ചത്. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനായി. സ്ഥിരംസമിതി അംഗങ്ങളായ എസ് ജയന്‍, ഡിവിഷന്‍ കൗണ്‍സിലര്‍ എസ് സ്വര്‍ണമ്മ, കൗണ്‍സിലര്‍മാരായ ഗിരിജ തുളസീധരന്‍, സിന്ധുറാണി, ഐ സി ഡി എസ് ഉദ്യോഗസ്ഥര്‍, അങ്കണവാടി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.