സർക്കാർ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് ഏറ്റെടുത്തു നടത്തുന്ന ഡിജിറ്റൈസേഷൻ പ്രൊജക്ടുകളുടെ ഇമേജ്/പി.ഡി.എഫ് എഡിറ്റിങ് സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ചു നിർവഹിച്ച് നൽകുന്നതിന് താത്കാലിക പാനൽ തയ്യാറാക്കുന്നു. പ്ലസ്ടു പാസായിരിക്കണം. ഫോട്ടോ എഡിറ്റിങ്, പി.ഡി.എഫ് എഡിറ്റിങ്, ഗ്രാഫിക് ഡിസൈനിങ് എന്നിവയിൽ ഒന്നിൽ മൂന്ന് മാസത്തിൽ കുറയാത്ത ദൈർഘ്യമുള്ള കോഴ്സ് പാസായിരിക്കണം.

അല്ലെങ്കിൽ ഇതിൽ ആറു മാസത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കുറഞ്ഞത് ഒരു എം.ബി.പി.എസ് സ്പീഡുള്ള ഇന്റർനെറ്റ് കണക്ടിവിറ്റിയോടു കൂടിയ കമ്പ്യൂട്ടർ സ്വന്തമായി ഉണ്ടായിരിക്കണം. www.cedit.org യിൽ 25നകം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തു ബയോഡേറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും (മാർക്ക് ലിസ്റ്റ് ഉൾപ്പെടെ) അപ്‌ലോഡ്‌ ചെയ്യണം