സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ഭിന്നശേഷിക്കാരാൽ പ്രവർത്തിക്കുന്ന സ്വയം സഹായ സംഘങ്ങൾക്ക് മൈക്രോ പ്രോജക്ടുകൾ ആരംഭിക്കുന്നതിന് 20,000 രൂപ ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം ധനസഹായം ലഭിച്ച സംഘങ്ങൾ അപേക്ഷിക്കേണ്ട.  അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം – 695012 എന്ന വിലാസത്തിൽ ആഗസ്റ്റ് 5ന് വൈകുന്നേരം 5 മണി വരെ നൽകാം.  അപേക്ഷാ ഫോം www.hpwc.kerala.gov.inൽ ലഭ്യമാണ്.  ഫോൺ: 0471 2347768, 9497281896.