ജില്ലാതല പട്ടികജാതി പട്ടികവർഗ വികസന കമ്മിറ്റിയുടെ 2023- 24 വർഷത്തെ യോഗം ചേർന്നു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാനമന്ത്രി അനുസൂചിത് ജാതി അഭ്യുദയ് യോജന (പി. എം- അജയ് ) യുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾക്ക് അംഗീകാരം നൽകി. പട്ടികജാതി പട്ടികവർഗ വിഭാഗത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് പി. എം- അജയ് പദ്ധതി.

കുട്ടുക്കാരൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ റിസോഴ്സ് ഡെവലപ്പ്മെന്റ് സമർപ്പിച്ച രണ്ട് പദ്ധതികൾക്കും, ഹ്യൂമൻ റിസോഴ്സ് ഡെവലപ്പ്മെന്റ് മോഡൽ ഫിനിഷിങ് സ്കൂൾ സമർപ്പിച്ച മൂന്ന് പദ്ധതികൾക്കും ഐ. എച്ച്. ആർ. ഡി., കെൽട്രോൺ ആഗ്രോ പാർക്ക്‌ എന്നിവർ സമർപ്പിച്ച ഓരോ പദ്ധതികൾക്കും യോ മീഡിയ ഷൂട്ട്
സ്കൂൾ, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് എന്നിവർ സമർപ്പിച്ച രണ്ടു പദ്ധതികൾക്കു വീതവും അംഗീകാരം നൽകി.

യോഗത്തിൽ കോർപ്പസ് ഫണ്ട്‌ സ്പിൽ ഓവർ പദ്ധതികളുടെ പുരോഗതി വിലയിരുത്തി. നിർമ്മാണം പൂർത്തികരിക്കാത്ത പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ജില്ലാ ആസൂത്രണ സമിതി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ അസിസ്റ്റന്റ് കളക്ടർ നിഷാന്ത് സിഹാര, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.എ ഫാത്തിമ, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ. സന്ധ്യ, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.