റവന്യു ഉദ്യോഗസ്ഥർക്ക് പരിശീലനം
കൃത്യതയോടെയുള്ള തിരഞ്ഞെടുപ്പ് നടത്തിപ്പിന് ഉദ്യോഗസ്ഥരുടെ കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന്
ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷ്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ റവന്യൂ ഉദ്യോഗസ്ഥർക്ക് നൽകിയ ഏകദിന പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് ദിവസം സമൂഹത്തിലെ എല്ലാവരും തുല്യരാണ്. പോളിംഗ് ബൂത്ത് ഒരുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. തിരഞ്ഞെടുപ്പ് തയ്യാറെടുപ്പിൽ സജീവമായി പ്രവർത്തിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ, ഇലക്ഷൻ ക്ലർക്ക്, ടെക്നിക്കൽ അസിസ്റ്റന്റ് എന്നീ തസ്തികകളിലെ ഉദ്യോഗസ്ഥർക്കാണ് പരിശീലനം നൽകിയത്.
പരിശീലന പരിപാടിയിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എസ് ബിന്ദു, ചീഫ് ഇലക്ടറൽ ഓഫീസിലെ സെക്ഷൻ ഓഫീസർ ആർ.വി. ശിവ് ലാൽ,
അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ
ശിവ പ്രസാദ്, കുട്ടനാട് തഹസിൽദാർ എസ് അൻവർ തുടങ്ങിയവർ പങ്കെടുത്തു.