ജീവനി മെന്റൽ അവയർനെസ് പ്രോഗ്രാമിന്റെ ഭാഗമായി 2023-24 അധ്യയന വർഷത്തിൽ തിരുവനന്തപുരം ഗവ. ആർട്സ് കോളജ്, തൈക്കാട് ഗവ. ടീച്ചർ എഡ്യൂക്കേഷൻ കോളജ്, ശ്രീ. സ്വാതി തിരുനാൾ ഗവ. സംഗീത കോളജ്, ഗവ. സംസ്കൃത കോളജ് എന്നീ കോളജുകളിലേക്കായി സൈക്കോളജി അപ്രന്റീസിനെ താത്കാലികമായി നിയമിക്കുന്നതിനായി 18ന് തൈക്കാട് ഗവ. ആർട്സ് കോളജിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം ജൂലൈ 21 രാവിലെ 10 ലേക്ക് മാറ്റിവച്ചു. ഫോൺ: 9645881884. വെബ്സൈറ്റ്: www.gactvm.org.