പാമ്പാടുംപാറ പഞ്ചായത്തിലെ സന്യാസിയോട നിർമ്മലാപുരം റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് മോഹനൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സരിത രാജേഷ് അധ്യക്ഷത വഹിച്ചു. സഞ്ചാരയോഗ്യമല്ലാതിരുന്ന 290 മീറ്റർ ദൈർഘ്യമേറിയ പാതയാണ് 10.6 ലക്ഷം രൂപ മുടക്കി കോൺക്രീറ്റ് പാതയാക്കി നിർമ്മിച്ചത്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് (എംജിഎൻആർഇജിഎ) പദ്ധതിയിലുൾപ്പെടുത്തി തൊഴിലുറപ്പ് തൊഴിലാളികളുടെ പങ്കാളിത്തത്തോടെയാണ് വഴിയുടെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുള്ളത്. വാഹനങ്ങൾക്ക് കടന്നു പോകാൻ സാധിക്കാത്ത വിധത്തിൽ ദുർഘടമായ പാത സഞ്ചാരയോഗ്യമായതോടെ പ്രദേശവാസികളുടെ ദീർഘകാലമായുള്ള ദുരിതത്തിനാണ് അവസാനമായത്. എംഎൻആർഇജിഎ മേറ്റ് ഷീല രവീന്ദ്രൻ, റോഡ് നിർമാണ കമ്മിറ്റി ചെയർമാൻ രവീന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.