സംസ്ഥാന ശിശുക്ഷേമ സമിതി ആദ്യമായി ഏര്‍പ്പെടുത്തിയ ‘ശിശുക്ഷേമം’ സ്‌കോളര്‍ഷിപ്പിന് വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാരിന്റെ അതിദാരിദ്ര്യ വിഭാഗം പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും ഗോത്ര, ആദിവാസി വിഭാഗത്തിലുള്ളവര്‍ക്കുമാണ് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 2023 ല്‍ എസ്എസ്എല്‍സി പാസായി ഉപരിപഠനത്തിന് ചേര്‍ന്ന ഈ വിഭാഗത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ജില്ലാ ശിശുക്ഷേമ സമിതി മുഖാന്തിരമാണ് അര്‍ഹരായവരെ തെരഞ്ഞെടുക്കുക.

അതിദരിദ്ര വിഭാഗത്തില്‍പ്പെട്ടവര്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, നിലവില്‍ പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ ചേര്‍ക്കണം.
ആദിവാസി ഗോത്ര മേഖലയില്‍ താമസിക്കുന്നവര്‍ ജില്ലാ ട്രൈബല്‍ ഓഫീസറുടെ സാക്ഷ്യപത്രം, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ അപേക്ഷക്കൊപ്പം നല്‍കണം. അപേക്ഷകള്‍ idukkisisu@gmail.com എന്ന ഇ-മെയിലിലോ, സെക്രട്ടറി, ജില്ലാ ശിശുക്ഷേമ സമിതി, പൈനാവ് പി.ഒ., പൈനാവ്, ഇടുക്കി-685603 എന്ന വിലാസത്തില്‍ തപാലിലോ നേരിട്ടോ ജൂലൈ 30 ന് മുമ്പ് ലഭ്യമാക്കണം.