കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ.പോളിടെക്നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് ഹിയറിങ് ഇമ്പയേഡ് വിഭാഗത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഇന്‍റര്‍പ്രട്ടര്‍ (യോഗ്യത : എം എ സൈക്കോളജി/ എം എസ് ഡബ്ള്യു / ഡിപ്ലോമ ഇൻ സൈൻ ലാംഗ്വേജ്), ഡെമോൺസ്‌ട്രേറ്റർ (യോഗ്യത: കമ്പ്യൂട്ടർ എൻജിനീയറിങ്ങ് ഡിപ്ലോമ), ട്രേഡ്സ്മാൻ (യോഗ്യത: ഐ ടി ഐ/ ടി എച്ച് എസ് എസ് എൽ സി ഇൻ കമ്പ്യൂട്ടർ എൻജിനീയറിങ്) എന്നീ ഒഴിവുകളിലേക്കാണ് നിയമനം. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 24നു രാവിലെ 10.30 നു കോളേജില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2383924 www.kgptc.in
