വിവിധ കോഴ്‌സുകളുടെ ഉദ്ഘാടനം നടന്നു

ലക്കിടി അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ലോക യുവജന നൈപുണ്യ ദിനാചരണത്തോടനുബന്ധിച്ച് പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന കോഴ്‌സുകളുടെ ഉദ്ഘാടനം നടന്നു. കെ. പ്രേംകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യോഗ ഇന്‍സ്ട്രക്ടര്‍, ബ്യൂട്ടീഷ്യന്‍, സ്റ്റില്‍ ഫോട്ടോഗ്രഫി കോഴ്‌സുകളാണ് ഉദ്ഘാടനം ചെയ്തത്. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രന്‍ അധ്യക്ഷയായി. കിന്‍ഫ്ര അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ അനീഷ്, സിപ്പറ്റ് സെന്റര്‍ ഹെഡ് ലിബിന്‍ റോബര്‍ട്ട്, സി.എസ്.പി. പ്രോഗ്രാം മാനേജര്‍ അക്ഷയ എന്നിവര്‍ സംസാരിച്ചു. ഡിഫന്‍സ് റിക്രൂട്ട്‌മെന്റ് ബോധവത്ക്കരണ ക്ലാസ്, മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം എന്നിവയും നടന്നു.