പുത്തൂർ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ ജനകീയ ഹോട്ടൽ ജില്ലാ പഞ്ചായത്ത് പ്രസിഡഡന്റ് പി കെ ഡേവീസ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. കേരളത്തെ വിശപ്പുരഹിത സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ പുത്തൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി ഡി എസും സഹകരിച്ചാണ് ജനകീയ ഹോട്ടൽ ആരംഭിച്ചിരിക്കുന്നത്.
പുത്തൂർ കൊങ്ങൻപാറയിലെ ജനകീയ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ലിബി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ചെയർ പേഴ്സൺ സതി പുഷ്പാകരൻ, ബ്ലോക്ക് പഞ്ചായത്തംഗം പി എസ് ബാബു, പഞ്ചായത്തംഗങ്ങളായ നളിനി വിശ്വംഭരൻ, പി എസ് സജിത്ത്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ഉച്ചയൂണിന് 20 രൂപയും പാഴ്സലിന് 25 രൂപയുമാണ് വില ഈടാക്കുന്നത്. രാവിലെ 7 മണി മുതൽ രാത്രി 8 വരെയാണ് ജനകീയ ഹോട്ടൽ പ്രവർത്തന സമയം.