ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലെ വിവിധ ഹോസ്റ്റലുകളിലേക്ക് കുക്ക്, ക്‌ളീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തും. താത്പര്യമുളളവര്‍ ബയോഡാറ്റയും, മുന്‍പരിചയം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 25 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.