ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായി അംഗന്‍വാടി കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പ്രാരംഭഘട്ടത്തില്‍ 13 പഞ്ചായത്തുകളിലാണ് പ്രചാരണപരിപാടി സംഘടിപ്പിച്ചത്. ഓരോ പഞ്ചായത്തിലെയും 300 വരെ കുട്ടികള്‍ക്കാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. കുട്ടികള്‍ക്കുള്ള ബാഗുകള്‍, വാട്ടര്‍ ബോട്ടില്‍, പെന്‍സില്‍ പൗച്ച് എന്നിവയാണ് ഓരോ കേന്ദ്രങ്ങളിലും വിതരണം ചെയ്തത്.

കൊന്നത്തടി, രാജകുമാരി, ഇരട്ടയാര്‍, ശാന്തന്‍പാറ, ചക്കുപള്ളം, വാഴത്തോപ്പ്, അയ്യപ്പന്‍കോവില്‍, ഉപ്പുതറ, കാഞ്ചിയാര്‍, ഇടവെട്ടി, ആലക്കോട്, കരിമണ്ണൂര്‍, പുറപ്പുഴ എന്നീ പഞ്ചായത്തുകളിലാണ് ഒന്നാം ഘട്ടപ്രചാരണ പരിപാടി നടത്തിയത്. ജില്ലയിലെ നിര്‍വ്വഹണ സഹായ സംഘടനകളായ സൊസൈറ്റി ഫോര്‍ ഓറിയന്റേഷന്‍ ആന്റ് റൂറല്‍ ഡെവലപ്മെന്റ്, സോളിഡാരിറ്റി മൂവ്മെന്റ് ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്തുകളില്‍ ജനപ്രതിനിധികള്‍, ജലജീവന്‍ മിഷന്‍ പ്രതിനിധികള്‍, അംഗനവാടി ജീവനക്കാര്‍, രക്ഷിതാക്കാള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.