കേരളാ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ വോളിബോള്‍ അക്കാദമിയിലെ 7,8,9, ക്ലാസുകളിലേക്കുള്ള കായികതാരങ്ങളായ ആണ്‍കുട്ടികളുടെ സെലക്ഷന്‍ ജൂലൈ 22 ന് രാവിലെ 10 മണിക്ക് ഇടുക്കി വോളിബോള്‍ അക്കാഡമിയില്‍ നടക്കും. സംസ്ഥാന മത്സരങ്ങളില്‍ 1,2,3 സ്ഥാനങ്ങള്‍ നേടിയവര്‍ക്കും ദേശീയമത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും 9-ാം ക്ലാസ്സിലേക്കുളള സെലക്ഷനില്‍ പങ്കെടുക്കാം. പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്ക് 170 സെ.മീ ഉയരം ഉണ്ടായിരിക്കണം.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കായികതാരങ്ങള്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ജനനസര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആധാര്‍കാര്‍ഡ് എന്നിയുടെ പകര്‍പ്പ്, ഏത് ക്ലാസ്സില്‍ പഠിക്കുന്നു എന്ന് ഹെഡ്മാസ്റ്റര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് , കായികമികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 22 ന് രാവിലെ 9.30 ന് ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടിനോട് ചേര്‍ന്നുളള വോളിബോള്‍ അക്കാദമിയില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9496184765, 9895112027, 04862-232499.