മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ‘വെറ്ററിനറി സേവനം വീട്ടുപടിക്കൽ’ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിലുടനീളം നടത്തുന്ന മൃഗാരോഗ്യ ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം ഊർങ്ങാട്ടിരി പഞ്ചായത്തിലെ ചൂളാട്ടിപ്പാറയിൽ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റുഖിയ ഷംസു നിർവഹിച്ചു. മലപ്പുറം മൊബൈൽ ഡയഗ്നോസ്റ്റിക് ലാബ്, ക്ലിനിക്കൽ ലാബ്, വെറ്ററിനറി ഡിസ്‌പെൻസറി കല്ലരട്ടിക്കൽ, ചൂളാട്ടിപ്പാറ ക്ഷീര സഹകരണ സംഘം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ചടങ്ങില്‍ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ജിഷ അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.യു അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തി. ചീഫ് വെറ്ററിനറി ഓഫീസർ ഡോ. കെ. ഷാജി പദ്ധതി വിശദീകരിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഹാറൂൺ അബ്ദുൽ റഷീദ് കർഷകർക്ക് ബോധവത്‌രണ ക്ലാസ് നടത്തി. ഡോ. അബ്ദുൽ നാസർ പഞ്ചിളി നേതൃത്വം നൽകിയ ക്യാമ്പിൽ മൃഗാരോഗ്യ പരിശോധന, വന്ധ്യതാ പരിശോധന, രക്തപരാദ പരിശോധന, അൾട്രാസൗണ്ട് സ്‌കാനിങ്, വാക്‌സിനേഷൻ എന്നിവ നടത്തി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജോ ആന്റണി, മെമ്പർമാരായ ഹലീമ, മുഹമ്മദ് കുട്ടി, ഹസ്‌നത്ത്, അജിത, സാജിത മുഹമദ് സാലി, സത്യൻ, അനിത, രായിൻകുട്ടി, അബ്ദുൽ റഫീഖ്, സൈനബ, ഏറനാട് താലൂക്ക് കോ-ഓർഡിനേറ്റർ ഡോ. കുഞ്ഞു മൊയ്തീൻ, കൊണ്ടോട്ടി താലൂക്ക് കോ-ഓർഡിനേറ്റർ ഡോ. നൗഫൽ, ഡോ. അബ്ദുൽ റസാഖ്, ഷൗക്കത്തലി, റഷീദ്, അബ്ദുറഹിമാൻ, മൊയ്തീൻകുട്ടി, തോമസ് പോൾ, സി.ടി റഷീദ്, അലി മൗലവി, പ്രവീൺകുമാർ, ഗോപാലകൃഷ്ണൻ, ക്ഷീരസംഘം പ്രസിഡന്റുമാരായ മുഹമ്മദലി, വിജയകുമാർ, ജോർജ് എന്നിവർ സംസാരിച്ചു. കല്ലരട്ടിക്കൽ വെറ്ററിനറി സർജൻ ഡോ. റിയാസുദ്ദീൻ സ്വാഗതവും എം. രജനി നന്ദിയും പറഞ്ഞു.