വൈത്തിരി ഗ്രാമപഞ്ചായത്തില്‍ ദുരന്തനിവാരണ സേന രൂപീരിക്കുന്നതിനും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി അവലോകന യോഗം ചേര്‍ന്നു. ഗ്രാമപഞ്ചാത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യേഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് അധ്യക്ഷതവഹിച്ചു. വര്‍ക്കിംഗിങ്ങ് ഗ്രൂപ്പിന്റെ കീഴില്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകള്‍ക്കും തുല്യ പ്രാധിനിധ്യം നല്‍കി ദുരന്തനിവാരണ സേന രൂപീകരിക്കും. പഞ്ചായത്തിലെ ഒരോ വാര്‍ഡില്‍ നിന്നും സ്ത്രീകളെയും പുരുഷന്മാരെയും ദുരന്ത നിവാരണ സേനയില്‍ ഉള്‍പ്പെടുത്തും.
ജൂലൈ 25 നകം വാര്‍ഡുമെമ്പര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡുകളില്‍ യോഗം വിളിച്ച്‌ചേര്‍ക്കുകയും കമ്മിറ്റി രൂപീകരിക്കുകയും ചെയ്യും. ദുരന്തനിവാരണ സേനക്ക് ആവശ്യമായ സാമഗ്രികള്‍ തയ്യാറാക്കാനും അംഗങ്ങള്‍ക്ക് പരീശീലനവും, യൂണിഫോമും, ഐഡി കാര്‍ഡും നല്‍കും. യോഗത്തില്‍ വൈത്തിരി പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, യുവജനപ്രസ്ഥാന പ്രതിനിധികള്‍, വിവിധ ക്ലബ്ബുകളുടെ പ്രതിനിധികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.