മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തുടങ്ങിയ പ്രധാന മന്ത്രി കൗശല്‍ വികാസ് യോജന കോഴ്‌സുകള്‍ എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് ഉദ്ഘാടനം ചെയ്തു. അസാപ് വയനാട് പ്രോഗ്രാം മാനേജര്‍ കെ.എസ് ഷഹ്ന അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശിഹാബുദീന്‍ ആയത്ത് സോളാര്‍ പി.വി, ഹോം ഓട്ടോമേഷന്‍ എന്നീ കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ച് നടത്തിയ മെഹന്തി, ഷോര്‍ട് വീഡിയോ മത്സര വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. ടാറ്റാ പവര്‍ സെന്റര്‍ ഹെഡ് കെ.കെ സജീവന്‍, എല്‍ഡോറാഡോ ഐ.ടി.ഐ അധ്യാപകന്‍ അജിത്ത്, പി.എം.കെ.വി.വൈ കോഴ്‌സ് ട്രൈനര്‍മാരായ ഉബൈദ്, ജലീല ജെസ്ന, അസാപ് പ്രോഗ്രാം ഓര്‍ഗനൈസര്‍മാരായ എന്‍.സി ശ്രേയ, അശ്വതി സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.