തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) 2023-25 എം.ബി.എ. (ഫുൾ ടൈം) ബാച്ചിലേക്ക് ഏതാനും ഒഴിവുളള സീറ്റുകളിലേയ്ക്ക് ജൂലൈ 22ന് രാവിലെ 10 മണി മുതൽ ഒരു മണി വരെ ഇന്റർവ്യൂ നടത്തുന്നു. കേരള സർവകലാശാലയുടെയും, എ.ഐ.സി.ടി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, ലോജിസ്റ്റിക്സ് എന്നിവയിൽ ഡ്യൂവൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും, ഫിഷറീസ് സ്കോളർഷിപ്പിന് അർഹതയുളള വിദ്യാർത്ഥികൾക്കും പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. എസ്.ടി വിദ്യാർത്ഥികൾക്ക് സർക്കാർ യൂണിവേഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്. 50 ശതമാനം മാർക്കിൽ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് : www.kicma.ac.in ,ഫോൺ: 8281743442/ 8547618290