വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റൂട്ട് ഫോർ എന്റർപ്രെണർഷിപ് ഡവലപ്പ്‌മെന്റ് (കെ.ഐ.ഇ.ഡി) കിഴങ്ങു വർഗങ്ങളുടെ മൂല്യവർധിത ഉത്പന്നങ്ങളിൽ ഏകദിന പരിശീലനം നൽകുന്നു. തിരുവനന്തപുരം കേന്ദ്ര കിഴങ്ങ് വർഗ ഗവേഷണ കേന്ദ്രത്തിൽ ജുലൈ 31-ന് രാവിലെ 10 മുതൽ 4 മണി വരെയാണ് പരിശീലനം. മൂല്യവർധിത ഉത്പന്നങ്ങളുടെ പ്രായോഗിക പരിശീലനവും അവ ഉണ്ടാക്കുന്നതിനാവശ്യമായ മെഷിനറികളടെ പ്രദർശനവും ഉണ്ടായിരിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ www.kied.info യിൽ ജൂലൈ 26-ന് മുമ്പ് അപേക്ഷ നൽകണം. തെരഞ്ഞെടുക്കപ്പെടുന്ന 25 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0484-2532890 / 2550322 / 7012376994.