മേള ഈ മാസം 28 വരെ
ആരോഗ്യ സംരക്ഷണത്തിനായി കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ കളക്ട്രറേറ്റ് അങ്കണത്തിൽ നടക്കുന്ന അമൃതം കർക്കിടകം പരമ്പരാഗത ആരോഗ്യ ഭക്ഷ്യമേള ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. അമൃതം കർക്കിടകത്തോടനുബന്ധിച്ച് കുടുംബശ്രീ ഉത്പന്ന വിപണമേളയും നടക്കുന്നുണ്ട്. രാവിലെ 10 മുതൽ 5 മണി വരെ സംഘടിപ്പിക്കുന്ന ഭക്ഷ്യമേളയിൽ ഔഷധ മൂല്യമുള്ള ഔഷധ കഞ്ഞി, നവര കഞ്ഞി, പത്തില കറികൾ, മരുന്നുണ്ടകൾ, ഔഷധ കാപ്പി, തിന പായസം, വെരുക പായസം എന്നിവയുണ്ട്.
സുഗന്ധദ്രവ്യങ്ങൾ, ആതിരപ്പള്ളി ട്രൈബൽ മേഖലയിൽ നിന്നുള്ള ഈറ്റ ഉത്പന്നങ്ങൾ, തേൻ, രാമച്ചം, മുളയരി… തുടങ്ങിയ നിരവധിയിനം ഉൽപ്പന്നങ്ങൾ വിപണനമേളയുടെ ഭാഗമായിട്ടുണ്ട്. കലക്ട്രേറ്റ് അങ്കണത്തിൽ സംഘടിപ്പിച്ചിരിക്കുന്ന മേള ഈ മാസം 28 വരെയുണ്ടാകും. ഭക്ഷ്യമേളയിൽ പാഴ്സൽ കൊണ്ട് പോകുന്നതിനു സൗകര്യവും ഉണ്ടായിരിക്കും.