തൊഴിലന്വേഷകർക്ക് ആശ്വസമായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നടത്തിയ ‘ഉന്നതി’ തൊഴിൽ മേള. ജില്പാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴില് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററാണ് തൊഴിൽ മേള സംഘടിപ്പിച്ചത്. തിരൂർക്കാട് നസ്റ ആർട്‌സ് ആന്റ് സയൻസ് കോളേജിൽ നടത്തിയ മേള അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഈദ ടീച്ചർ ഉദ്ഘാടനം ചെയ്തു.

39 കമ്പനികളാണ് മേളയ്ക്കെത്തിയത്. സാങ്കേതിക വിദ്യാഭ്യാസം നേടിയവരും ബിരുദധാരികളുമടക്കം ആയിരത്തിലധികം പേർ മേളയിൽ പങ്കെടുത്തു. നസ്റ കോളേജ് പ്രിൻസിപ്പൽ ഡോ. പി. സുബൈർ അധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ കെ. ശൈലേഷ്, എംപ്ലോയ്മെന്റ് ഓഫീസർമാരായ എ.ടി. പ്രേമകുമാരി, നസീമ കപ്രക്കാടൻ, വൈസ് പ്രിൻസിപ്പൽ എം. നിഖിൽ, അസി. പ്രൊഫസർ കെ. വൈശാഖ് എന്നിവർ സംസാരിച്ചു.