തിരുവനന്തപുരം ജില്ലയിലെ ലാറ്ററൽ എൻട്രി അഡ്മിഷൻ താഴെ പറയുന്ന സമയക്രമത്തിനനുസരിച്ച് ജൂലൈ 26 ന് രാവിലെ ഒമ്പത് മുതൽ സെൻട്രൽ പോളിടെക്നിക് കോളജിൽ നടത്തുന്നു. ഐ.ടി.ഐ ക്യാൻഡിഡേറ്റ്സ് രാവിലെ 9 മണി മുതൽ സ്റ്റേറ്റ് റാങ്ക് 450 വരെ, 10 മണി മുതൽ 451 മുതൽ 1000 വരെ, 10.30ന് 1001 മുതൽ അവസാന റാങ്ക് വരെയും. പ്ലസ് ടു/വിഎച്ച്എസ്ഇ ക്യാൻഡിഡേറ്റ്സ് രാവിലെ 11 മണിക്ക് ധീവര, ലാറ്റിൻ കത്തോലിക്, എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ട എല്ലാവരും, 11.15 മുതൽ സ്റ്റേറ്റ് റാങ്ക് 1000 വരെ, 12.30ന് 1001 മുതൽ 3000 വരെ, 2.30 ന് റാങ്ക് 3001 മുതൽ 5000 വരെ, 3.15ന് ടെക്സ്റ്റൈൽ ടെക്നോളജി, ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിംഗ് എന്നീ കോഴ്സുകൾ പഠിക്കാൻ താത്പര്യമുള്ള എല്ലാ വിഭാഗക്കാരും, 3.30ന് സെൽഫ് ഫിനാൻസിങ് കോളജിൽ പഠിക്കാൻ താത്പര്യമുള്ള 5001 മുതൽ അവസാന റാങ്ക് വരെയുള്ളവർ.