വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിന് കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിങ് സെന്ററിൽ ഒരു വർഷത്തെ കെജിടിഇ പ്രീ പ്രസ് ഓപ്പറേഷൻ, പ്രസ് വർക്ക് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. അപേക്ഷ ഫോം www.sitttrkerala.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫോം സ്വയം സാക്ഷ്യപ്പെടുത്തിയ നിർദ്ദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, അപേക്ഷ ഫീസ് (25 രൂപ) എന്നിവ സഹിതം സെൻട്രൽ പോളിടെക്നിക് കോളജിന്റെ ഓഫീസിൽ നൽകണം. പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 10, വൈകീട്ട് 4 മണി.