കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിലേക്ക് പ്രവേശിക്കുന്നതിന് വിദ്യാർഥികളെ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഈ വർഷം എൻജിനീയറിംഗ്/സയൻസ് സ്ട്രീമുകളിൽ ഡിഗ്രി പ്രവേശനം നേടാൻ ഉദ്ദേശിക്കുന്ന വിദ്യാർഥികൾക്ക് ബ്രിഡ്ജ് കോഴ്സ് സംഘടിപ്പിക്കുന്നു. കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങിലും ഫ്രീ സോഫ്റ്റ്‌വെയർ പ്ലാറ്റ്ഫോമുകളുടെ ഉപയോഗത്തിലും പ്രാവീണ്യം ഉണ്ടാക്കി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ICFOSS പരിശീലന കേന്ദ്രത്തിൽ ജൂലൈ 31 മുതലാണ് രണ്ടാം ബാച്ച് ബ്രിഡ്ജ് കോഴ്സ് സംഘടിപ്പിക്കുന്നത്. പൈത്തൻ പ്രോഗ്രാമിങ്ങിലും കമ്പ്യൂട്ടർ സയൻസ് മേഖലയിലെ അറിവും ശേഷിയും വർധിപ്പിക്കുന്നതിനുമാണ് കോഴ്സുകൾ.
കോളജിൽ പ്രവേശിക്കുന്നതിന് മുമ്പ് ഇത്തരമൊരു കോഴ്സ് വിദ്യാർഥികൾക്ക് ഗുണകരമായിരിക്കും. സ്കൂളിൽ നിന്ന് കോളജിലേക്ക് മാറുന്ന സമയം അക്കാദമിക മികവിനായി പ്രയോജനപ്പെടുത്താനും കോഴ്സ് സഹായിക്കും. തുടക്കത്തിൽ 30 വിദ്യാർഥികൾക്കാണ് പ്രവേശനം. 2000 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. https://icfoss.in/event-details/174 എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 28. ഫോൺ: +91 7356610110, +91 2700012/13, +91 471 2413013, +91 9400225962.