കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ.പോളിടെക്നിക്ക് കോളേജില്‍ ജനറല്‍ ഡിപ്പാർട്ട്മെന്റിലും മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തിലും ഫിസിക്സ് ലക്ചറര്‍, ട്രേഡ്‌സ്മാൻ ( ഹൈഡ്രോളിക്‌സ് / പ്ലംബർ ) എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഫിസിക്സ് ലക്ചറര്‍ തസ്തികക്ക് എം എസ് സി ഫിസിക്‌സും (നെറ്റ് അഭലഷണീയം ) ട്രേഡ്‌സ്മാൻ ബന്ധപ്പെട്ട വിഷയത്തില്‍ ഐ ടി ഐ/ ടി എച്ച്എസ് എല്‍ സി സർട്ടിഫിക്കറ്റുമാണ് യോഗ്യത. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസൽ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 27ന് രാവിലെ 10.30ന് കോളേജില്‍ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.