സ്വാതന്ത്ര്യ ദിനാഘോഷം നടത്തിപ്പുമായി ബന്ധപ്പെട്ട ആലോചനയോഗം ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു.

76-ാം സ്വാതന്ത്ര്യ ദിനാഘോഷം ഇടുക്കി ഐ ഡി എ ഗ്രൗണ്ടില്‍ രാവിലെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. പോലീസ്, വനിതാ പോലീസ്, എ ആര്‍ ക്യാമ്പ്, എക്‌സൈസ്, വനം, ഫയര്‍ & റസ്‌ക്യു, എന്‍.സി.സി, സ്‌കൗട്ട്‌സ് & ഗൈഡ്‌സ്, എസ്.പി.സി എന്നിവര്‍ പരേഡില്‍ അണിനിരക്കും. കഞ്ഞിക്കുഴി സ്‌കൂളിലേയും, എം.ആര്‍.എസിലേയും കുട്ടികള്‍ ബാന്‍ഡ് മേളം ഒരുക്കും. നവോദയ വിദ്യാലയത്തിലെ കുട്ടികള്‍ ദേശീയ ഗാനം ആലപിക്കും. കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികളാണ് ദേശഭക്തിഗാനം ആലപിക്കുന്നത്. യോഗത്തില്‍ സബ് കളക്ടര്‍ ഡോ.അരുണ്‍ എസ് നായര്‍, വിവിധ വകുപ്പ്തല മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.