ഇടുക്കി ജില്ലാ ഹോമിയോ ആശുപത്രി നിര്‍വഹണസമിതി മുഖേന 500 രൂപ ദിവസക്കൂലി അടിസ്ഥാനത്തില്‍ സെക്യൂരിറ്റി കം നൈറ്റ് വാച്ചറായി താല്‍ക്കാലിക നിയമനത്തിന് യോഗ്യതയുള്ള പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖം നടത്തും. മുട്ടത്ത് പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ ഹോമിയോ ആശുപത്രിയില്‍ ആഗസ്റ്റ് 4ന് രാവിലെ 11 മണിക്കായിരിക്കും അഭിമുഖം.

ഉദ്യോഗാര്‍ഥികള്‍ യോഗ്യത, വയസ്സ്, ജോലിപരിചയം എന്നിവ തെളിയിക്കുന്ന ബയോഡാറ്റയും അസ്സല്‍ രേഖകളും സഹിതം അന്നേ ദിവസം രാവിലെ 9.30 ന് ആശുപത്രി സൂപ്രണ്ട് മുന്‍പാകെ ഹാജരാകണം. ഉദ്യോഗാര്‍ഥികള്‍ എസ്.എസ്.എല്‍.സി പാസ്സായവരും ദുശ്ശീലങ്ങള്‍ ഇല്ലാത്തവരും 18 നും 50 നും മധ്യേ പ്രായമുളളവരുമായിരിക്കണം. ജോലിപരിചയം അഭികാമ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862256780