ഇടുക്കി ഗവ. മെഡിക്കല്‍ കോളേജില്‍ പുതുതായി പ്രവര്‍ത്തനം തുടങ്ങുന്ന എം ബി ബി എസ് പുരുഷ, വനിതാ ഹോസ്റ്റലുകളിലേക്ക് കെയര്‍ടേക്കര്‍ കം സെക്യൂരിറ്റി (പുരുഷന്‍-ഒഴിവുകള്‍ 3), കെയര്‍ടേക്കര്‍ (വനിത-ഒഴിവ് 1), പാര്‍ട്ട് ടൈം ക്ലീനര്‍ (വനിത-ഒഴിവ് 2) എന്നീ തസ്തികകളിലേക്ക് താത്കാലിക ജീവനക്കാരെ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ ആഗസ്റ്റ് 7 ന് നടക്കും.

എസ് എസ് എല്‍ സി പാസായിരിക്കണം എന്നതാണ് കെയര്‍ടേക്കര്‍ തസ്തികകളിലേക്കുള്ള യോഗ്യത. പാര്‍ട്ട് ടൈം ക്ലീനര്‍ തസ്തികളിലേക്ക് അപേക്ഷിക്കുന്നവര്‍ എട്ടാം ക്ലാസ്സ് പാസായിരിക്കണം. കെയര്‍ടേക്കര്‍ തസ്തികയില്‍ 15,000 രൂപയും പാര്‍ട്ട് ടൈം ക്ലീനര്‍ തസ്തികയില്‍ 10,000 രൂപയുമായിരിക്കും പ്രതിഫലം.  ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ആഗസ്റ്റ് 7 ന് രാവിലെ 11 മണിക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862233075