അന്താരാഷ്ട്ര പ്രശസ്തനായ ജ്യോതിശാസ്ത്രജ്ഞൻ ഡോ. അശ്വിൻ ശേഖർ മന്ത്രി കെ. രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച വൈകിട്ട് സെക്രട്ടേറിയറ്റിലെ ഓഫിസിലെത്തിയാണ് അദ്ദേഹം മന്ത്രിയെ സന്ദർശിച്ചത്. ശാസ്ത്ര മേഖലയിലെ തന്റെ അനുഭവങ്ങൾ അദ്ദേഹം മന്ത്രിയുമായി പങ്കുവെച്ചു.
വിദ്യാർഥികളിൽ ശാസ്ത്ര അവബോധവും ഗവേഷണ തൽപരതയും വളർത്തുന്നതിനായി ഡോ. അശ്വിൻ ശേഖറിന്റെ അറിവും സേവനവും ഉപയോഗപ്പെടുത്തുമെന്നു മന്ത്രി പറഞ്ഞു. പട്ടികജാതി-പട്ടികവർഗ വിഭാഗക്കാരായ വിദ്യാർഥികളെ ജ്യോതിശാസ്ത്ര മേഖലയിലേക്ക് എത്തിക്കാൻ പ്രത്യേകം പരിശ്രമിക്കുമെന്ന് ഡോ. അശ്വിൻ ശേഖറും വ്യക്തമാക്കി.