കുടുംബശ്രീ ജില്ലാ മിഷന്റെയും സാധിക എം.ഇ.സി ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തില്‍ ചക്ക മഹോത്സവം മാനന്തവാടി കല്ലാട്ട് മാളില്‍ ആരംഭിച്ചു. ചക്കയുടെ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേള മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രത്‌നവല്ലി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജുനൈദ് കൈപ്പാണി ആദ്യവില്‍പ്പന നടത്തി.
നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വിപിന്‍ വേണുഗോപാല്‍, കൗണ്‍സിലര്‍മാരായ ശാരദ സജീവന്‍, സിനി ബാബു, ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രമണ്യന്‍, അസിസ്റ്ററ്റ് കോര്‍ഡിനേറ്റര്‍ വി.കെ റെജീന, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരായ വത്സല മാര്‍ട്ടിന്‍, ഡോളി രജ്ഞിത്ത്, ഡി.പി.എം ശ്രുതി രാജന്‍, കെ.പി ഹുദൈഫ്, മന്‍സൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.