2023-24 ബി.ടെക് (ലാറ്ററൽ എൻട്രി) വഴി പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള വിവരങ്ങൾ (Verified data) www.lbscentre.kerala.gov.in   എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷാർഥികൾ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിക്കണം. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ ഓഗസ്റ്റ് ഒന്നിന് വൈകിട്ട് അഞ്ചു വരെ ഓൺലൈനായി സമർപ്പിക്കാവുന്നതുമാണ്. പുതിയ ക്ലെയിമുകൾ(അവകാശവാദങ്ങൾ) നൽകും. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരുടെ ക്ലെയിം/അപേക്ഷ നിരസിക്കപ്പെടും.  കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.