സംസ്ഥാന ടൂറിസം വകുപ്പ് ആഗസ്റ്റ് 4,5,6 തിയ്യതികളിൽ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിന്റെ പ്രചരണാർഥം സംഘടിപ്പിച്ച മൺസൂൺ സൈക്കിൾ യാത്രക്ക് പുലിക്കയത്ത് സ്വീകരണം നൽകി. കോഴിക്കോട് ടൗൺ, അരീക്കോട്, കൽപറ്റ എന്നിവിടങ്ങളിൽ നിന്നും കയാക്കിങ് ഉദ്ഘാടന വേദിയായ പുലിക്കയത്തേക്ക് എത്തിയ സൈക്കിൾ യാത്രക്ക് ലിന്റോ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് അധ്യക്ഷത വഹിച്ചു.

അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയം പരിസരത്ത് നിന്നും ആരംഭിച്ച സൈക്കിൾ യാത്ര പി.കെ.ബഷീർ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. കൽപറ്റ ആനപ്പാലം ജംഗ്ഷനിൽ നിന്നും ആരംഭിച്ച സൈക്കിൾ യാത്ര ടി.സിദ്ദിഖ് എംഎൽഎയും മാനാഞ്ചിറയിൽ നിന്നാരംഭിച്ച സൈക്കിൾ യാത്ര സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഒ രാജഗോപാലും ഫ്ലാഗ് ഓഫ് ചെയ്തു.

കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ഡിടിപിസി, വിവിധ ക്ലബുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് മൺസൂൺ സൈക്കിൾ യാത്ര സംഘടിപ്പിച്ചത്.

തിരുവമ്പാടി ഗ്രാമ പഞ്ചായഞ്ഞ് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, അഡ്വെഞ്ചർ ടൂറിസം സി.ഇ.ഒ ബിനു കുര്യാക്കോസ്, മലബാർ സ്പോർട്സ് അക്കാദമി ചെയർമാൻ പി.ടി അഗസ്റ്റിൻ, സ്റ്റേറ്റ് സ്പോട്സ് കൗൺസിൽ അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.