കാസര്‍കോട് ജില്ലയുടെ വികസന സാധ്യതകളെ ലോകം മുഴുവന്‍ അറിയിക്കാന്‍ വേണ്ടിയാണ് ജില്ലാ പഞ്ചായത്ത് റൈസിംഗ് കാസര്‍കോട് എന്ന പേരില്‍ ഒരു നിക്ഷേപക സംഗമം നടത്തുന്നത്. കേരള റൈസിംഗ് കാസര്‍കോടിന്റെ ആദ്യ ഘട്ടമായി 2021 ല്‍ നടന്ന കെ.എല്‍. 14 ഗ്ലോബല്‍ മീറ്റ് കര്‍ട്ടന്‍ റൈസര്‍ മികച്ച പ്രതികരണം നേടി. തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന നൈപുണ്യ പരിശീലന കമ്പനിയായ ലിങ്ക് ഗ്രൂപ്പ് ജില്ലയില്‍ അവരുടെ പ്രവര്‍ത്തനം ആരംഭിച്ചു. കൂടാതെ സുപ്രീം ഡെക്കര്‍, കാകോഗല്‍ ഇന്ത്യ തുടങ്ങി ഇതര സംസ്ഥാന നിക്ഷേപകരുടെ സംരംഭങ്ങളും ജില്ലയില്‍ വന്നു കഴിഞ്ഞു. ഇതുവഴി 150 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങള്‍ നിലവില്‍ വന്നിട്ടുണ്ട്.

അതിന്റെ ഭാഗമായാണ് ഈ വര്‍ഷം വിപുലമായി ഈ പദ്ധതി ആവിഷ്‌കരിച്ചത്. നിലവിലുള്ള ദേശീയപാത പൂര്‍ത്തിയാക്കുന്നതോടുകൂടി മംഗലാപുരം കണ്ണൂര്‍ എയര്‍പോര്‍ട്ടുകളുമായി ബന്ധിപ്പിച്ച് നിരവധി സാധ്യതകളാണ് ഭാവിയില്‍ വരാന്‍ പോകുന്നത്. കാസര്‍കോടിന്റെ പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാക്കുവാന്‍ വേണ്ടി ഈ പദ്ധതി ലക്ഷ്യമിടുന്നു. നിക്ഷേപകര്‍ക്ക് ജില്ലയിലെ ഭൂമി ലഭ്യത, അസംസ്‌കൃത വസ്തുക്കള്‍, മനുഷ്യ വിഭവശേഷി, റോഡ് വികസനം, വിമാനത്താവളങ്ങളുമായുള്ള ബന്ധം എന്നിവ പരിചയപ്പെടുത്തുന്നതിനോടൊപ്പം ജില്ലയിലെ നവസംരംഭകരുടെ നൂതന ആശയങ്ങള്‍ നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരവും ഈ സംഗമത്തിലുടെ ലഭ്യമാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍പേഴ്‌സണും ജില്ലാ കളക്ടര്‍ കണ്‍വീനറുമായ സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ചടങ്ങില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി. അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ, കാസര്‍കോട് മുനിസിപാലിറ്റി വൈസ് ചെയര്‍പേര്‍സണ്‍ ഷംഷീദ ഫിറോസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എസ്.എന്‍.സരിത, കെ.ശകുന്തള, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദിരിയ, വാര്‍ഡ് മെമ്പര്‍ സവിത ടീച്ചര്‍, അസിസ്റ്റന്റ് കളക്ടര്‍ ദിലീപ്.കെ കൈനിക്കര, അസാപ് കോ ഓഡിനേറ്റര്‍ സുസ്മിത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, ലിങ്ക് ഗ്രൂപ്പ് കോ ഓഡിനേറ്റര്‍ ഹരീഷ്, സ്റ്റാര്‍ട്ട് അപ് മിഷന്‍ കോ ഓഡിനേറ്റര്‍ സവാദ് സയ്യിദ്, സാക്ഷരതാ സമിതി അംഗം കെ.വി.വിജയന്‍, കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ വി.വി.രമേശന്‍, ഉയരങ്ങള്‍ കീഴടക്കാം അംബാസിഡര്‍ പി.എന്‍.സൗമ്യ, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ശങ്കരന്‍ മാസ്റ്റര്‍, ജില്ലാ സാക്ഷരതാ സമിതിയംഗം പപ്പന്‍ കുട്ടമത്ത്, എസ്.എസ്.എ മുന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.രവീന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വ്യാവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത്ത് കുമാര്‍ റൈസിങ് കാസര്‍കോട് റിപ്പോര്‍ട്ട് അവതിരിപ്പിച്ചു. ജില്ലാ സാക്ഷരതാ മിഷന്‍ കോ ഓഡിനേറ്റര്‍ പി.എന്‍.ബാബു ഡിജിറ്റല്‍ സാക്ഷത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ സഞ്ജീവ് നന്ദിയും പറഞ്ഞു.