സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ശ്രീകാര്യം, സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ നടത്തുന്ന കെ.ജി.ടി.ഇ പ്രിന്റിങ് ടെക്നോളജി – പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് (Book Binding) കോഴ്സിലേക്കുള്ള 2023-24 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയോ തത്തുല്യ പരീക്ഷയോ എഴുതി ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമും വിശദവിവരങ്ങളടങ്ങിയ പ്രൊസ്പെക്ടസും www.sitttrkerala.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം.  പൂരിപ്പിച്ച അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ നിർദ്ദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, രജിസ്ട്രേഷൻ ഫീസ് (25 രൂപ) എന്നിവ സഹിതം ഓഗസ്റ്റ് 10 നു വൈകീട്ട് നാലു വരെ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക് : 9447427476, 9400006462.