കോഴിക്കോട്  ഗവ. വനിതാ പോളിടെക്നിക് കോളേജിൽ ഒഴിവുളള ലക്ചറർ (ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്) തസ്തികയിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ഒന്നാം ക്ലാസ്സോടെയുളള ബി ടെക് ബിരുദമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് ഏഴിന് രാവിലെ 10 മണിക്ക് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2370714