സംസ്ഥാനത്തെ പി.ജി മെഡിക്കൽ കോഴ്സുകളിലേക്ക് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് മുഖേന അപേക്ഷ സമർപ്പിച്ചവരിൽ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുവാൻ അപേക്ഷ നൽകിയ വിദ്യാർഥികൾക്കായുള്ള മെഡിക്കൽ ബോർഡ് ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നടത്തും.
ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനായി അപേക്ഷ നൽകാൻ വിട്ടുപോയ വിദ്യാർഥികൾക്കും മെഡിക്കൽ പരിശോധനയിൽ പങ്കെടുക്കാം. അത്തരം വിദ്യാർഥികൾ മെഡിക്കൽ പരിശോധനയിൽ പങ്കെടുക്കുന്ന വിവരം ceekinfo.cee@kerala.gov.in എന്ന ഇമെയിൽ മുഖേന പ്രവേശന പരീക്ഷാ കമ്മീഷണറെ അറിയിക്കണം.
മെഡിക്കൽ ബോർഡിൽ പങ്കെടുക്കാത്ത വിദ്യാർഥികളെ പി.ജി കോഴ്സുകളിലെ ഭിന്നശേഷി വിഭാഗം സീറ്റുകളിലെ അലോട്ട്മെന്റിനായി പരിഗണിക്കില്ല. ഹെൽപ് ലൈൻ നമ്പർ : 0471 2525300.