സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ എറണാകുളം സർക്കാർ ഗസ്റ്റ് ഹൗസിൽ ഓഗസ്റ്റ് എട്ടിന് രാവിലെ 11 മണിക്ക് സിറ്റിംഗ് നടത്തുന്നു. 08.03.2019-ലെ സ.ഉ.(സാധാ) നം.28/19/പി.വി.വി.വ. ഉത്തരവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ 16.03.2019 16.03.2020-ലെ വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവിൽ ഭേദഗതി വരുത്തുന്നത് സംബന്ധിച്ച വിഷയം, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി അമൽ ജോൺ വർഗീസ് സമർപ്പിച്ച ഹർജി, മാളവ സമുദായത്തെ ഒ.ബി.സി ലിസ്റ്റിൽപ്പെടുത്തണമെന്ന ഹർജി എന്നിവ പരിഗണിക്കും. സിറ്റിംഗിൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ, മെമ്പർമാരായ എ.വി ജോർജ്ജ്, സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.