പത്തനംതിട്ട റാന്നി ട്രൈബൽ ഡവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിൽ വാച്ച്മാൻ തസ്തികകളിൽ രണ്ട് താത്ക്കാലിക ഒഴിവുകളുണ്ട്. അപേക്ഷകർ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഏഴാം ക്ലാസ് പാസായവരായിരിക്കണം. ഡിഗ്രി പാസായവർ അപേക്ഷിക്കേണ്ടതില്ല. പ്രായം 18നും 41നും മധ്യേ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 15. ഫോൺ: 04735 227703.