പാലോട് ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതികളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയര്‍ റിസര്‍ച്ച് ഫെല്ലോയുടെ ഒഴിവില്‍ രണ്ടു വര്‍ത്തേക്കാണ് നിയമനം. ബയോടെക്‌നോളജിയിലോ ബയോകെമിസ്ട്രിയിലോ ഉളള  ഒന്നാം ക്ലാസ്സ്  ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഒന്നാം ക്ലാസ്സോടു കൂടിയ എം.ടെക് ബയോടെക്‌നോളജി ഉണ്ടായിരിക്കണം. രണ്ട് വര്‍ഷത്തെ ഗവേഷണ പരിചയം വേണം. NET/GATE/CSIR/UGC/ICAR/ICMR യോഗ്യത അഭിലഷണീയം. 

മറ്റൊരു ഒഴിവിലേക്ക് ബയോടെക്‌നോളജിയിലോ ബോട്ടണിയിലോ നേടിയിട്ടുളള ഒന്നാം ക്ലാസ്സ് ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഒന്നാം ക്ലാസ്സോടെയുള്ള എം.ടെക് ബയോടെക്‌നോളജി ഉണ്ടായിരിക്കണം. രണ്ട് വര്‍ഷത്തെ ഗവേഷണ പരിചയം വേണം.
NET/GATE/CSIR/UGC/ICAR/ICMR യോഗ്യത നേടിയിട്ടുളളവര്‍ക്ക് ഫെല്ലോഷിപ്പ് പ്രതിമാസം 28,000 രൂപയും 10  ശതമാനം  എച്ച്. ആര്‍. എ അല്ലെങ്കില്‍ പ്രതിമാസം 18000/രൂപയും 10  ശതമാനം എച്ച്. ആര്‍. എ. ലഭിക്കും. പ്രായം ഒക്‌ടോബര്‍ 10ന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗങ്ങളിലുളളവര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
വിശദമായ ബയോഡേറ്റ, യോഗ്യതകള്‍ തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച്  ഇന്‍സ്റ്റിറ്റ്യൂട്ട,് പാലോട്, തിരുവനന്തപുരം-695562-എന്ന വിലാസത്തില്‍ ഒക്‌ടോബര്‍ 10നു രാവിലെ 10 ന്  കൂടിക്കാഴ്ചയ്ക്ക് എത്തണം. വിശദവിവരങ്ങള്‍ www.jntbgri.res.in ല്‍ ലഭിക്കും.