പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് അന്താരാഷ്ട്ര സംഘടനയായ റെഡ്‌ക്രോസ് സൊസൈറ്റിയുടെ വയനാട് ബ്രാഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ സഹകരണത്തോടെ വയനാട് ജില്ലയില്‍ നടപ്പാക്കുന്ന ലൈംഗീക ആരോഗ്യ പരിപാടിയായ സുരക്ഷ പ്രൊജക്ടിലെ ഗുണഭോക്താക്കളുടെ സംഗമം മാനന്തവാടിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റെഡ് ക്രോസ് ജില്ലാ ചെയര്‍മാനും സുരക്ഷാ പ്രൊജക്ട് ഡയറക്ടറുമായ അഡ്വ. ജോര്‍ജ് വാത്തുപറമ്പില്‍ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ. നൂന മര്‍ജ മുഖ്യപ്രഭാഷണം നടത്തി. ഡോ. സി. ഷുബിന്‍ ഭക്ഷ്യ കിറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ക്ഷയരോഗ വ്യാപനവും പ്രതിരോധവും എന്ന വിഷയത്തില്‍ ട്രീറ്റ്‌മെന്റ് ഓര്‍ഗനൈസര്‍ ശശികുമാറും എയ്ഡ്‌സ് രോഗവും പ്രതിരോധ മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ വി.കെ ജോണ്‍സണും ക്ലാസ്സെടുത്തു. റെഡ് ക്രോസ് ജില്ലാ സെക്രട്ടറി മനോജ് പനമരം, റെഡ് ക്രോസ് ഹെല്‍പ്പിംഗ് ഹാന്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ തങ്കച്ചന്‍ കിഴക്കേപ്പറമ്പില്‍, ഷിജോ പുതുശ്ശേരിയത്ത്, സുരക്ഷാ പ്രൊജക്ട് മാനേജര്‍ ജിബിന്‍ കെ. ഏലിയാസ്, സാന്ത്വനം വനിതാ സംഘം സെക്രട്ടറി തങ്കമ്മ, മാര്‍ഗരറ്റ് തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.