വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാർ 2023ന് അപേക്ഷ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, ഐ.ടി മേഖല, പരിസ്ഥിതി സംരക്ഷണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ കഴിവു തെളിയിച്ച 18 വയസ് വരെയുള്ള ഇന്ത്യൻ വംശരായ കുട്ടികൾക്ക് അപേക്ഷിക്കാമെന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസർ അറിയിച്ചു. https://awards.gov.in വഴി ആഗസ്റ്റ് 31 വരെ അപേക്ഷ സമർപ്പിക്കാം.